വിഴിഞ്ഞം: കഴക്കൂട്ടം – കാരോട് ബൈപ്പാസിൽ നിർമ്മാണം പൂർത്തിയാക്കിയശേഷം തകർന്നുപോയ പുന്നക്കുളം ഭാഗത്തെ റോഡ് പൊളിച്ച് പണിയും. 50 അടിയോളം ഉയരത്തിൽ നിർമ്മിച്ച റോഡിന്റെ 70 മീറ്റർ മുകൾഭാഗത്തെയും 30 മീറ്റർ താഴ്ഭാഗത്തെയും മണ്ണ് നീക്കംചെയ്ത് വീണ്ടും ഉറപ്പിക്കാമെന്ന് ദേശീയപാതാ അതോറിട്ടി അധികൃതർ ഉറപ്പുനൽകിയതായി എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു.

