തിരുവനന്തപുരം :കിഴക്കേ കോട്ടയിലെ റോഡ് മുറിച്ച് കടക്കാൻ സൗകര്യം ഒരുക്കുന്ന ആകാശപ്പാതയുടെ നിർമാണം പൂർത്തിയാകുന്നു. കോർപറേഷൻ സഹകരണത്തോടെ 4 കോടി ചെലവിൽ ആക്സോ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണം നടത്തിയത്. 102 മീറ്റർ നീളമുള്ള മേൽപാലം സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയതാണ്. പടിക്കെട്ടിനു പുറമേ ലിഫ്റ്റും ആകാശപ്പാതയുടെ പ്രത്യേകതയാണ്. കോട്ടമതിലിന്റെ ഭാഗത്തെ നിർമാണത്തിനായി പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനു കാലതാമസം നേരിട്ടിരുന്നു. കോവിഡും നിർമാണം വൈകിപ്പിച്ചു. 6 മാസം കൊണ്ടാണ് പാത പൂർത്തിയാകുന്നത്.

