തിരുവനന്തപുരം: വെള്ളായണി കായലിന് കുറുകെ കാക്കാമൂലയിൽ നിന്ന് കാർഷിക കോളേജ് ഭാഗത്തേക്ക് ഫ്ലൈഓവർ നിർമ്മിക്കാൻ സർക്കാർ അനുവദിച്ച തുകയ്‌ക്ക് പദ്ധതി ഏറ്റെടുക്കാൻ മടിച്ച് കരാറുകാർ. കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് 24.33കോടിയുടെ ഭരണാനുമതിയും ധനകാര്യ വകുപ്പിന്റെ അനുമതിയുമാണ് ഒരുവർഷം മുമ്പ് സർക്കാർ നൽകിയത്. പദ്ധതിത്തുകയുടെ 39 ശതമാനം അധികം അനുവദിച്ചാൽ മാത്രമേ ഏറ്റെടുത്തിട്ട് കാര്യമുള്ളൂവെന്നാണ് കരാറുകാർ പറയുന്നത്. ഇതോടെ ടെൻഡർ നടപടികൾ പാതിവഴിയിൽ തടസപ്പെട്ടു.ഇതേക്കുറിച്ച് ചർച്ചചെയ്യാൻ കഴിഞ്ഞ വെള്ളിയാഴ്‌ച എം.വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ റോഡ് ഫണ്ട് ഉദ്യോഗസ്ഥരുമായി ചർച്ചനടന്നു. വിഷയം സർക്കാർ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചാണ് യോഗം അവസാനിച്ചത്

