കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ചില്ലുകൾ തകർന്നു. ബെംഗളൂരുവിലേക്ക് പോവാൻ നിർത്തിയിട്ട ബസിൽ, ബത്തേരിയിൽനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിച്ച അന്നു തന്നെ അപകടത്തിൽപെട്ടിരുന്നു. ഏപ്രിൽ 11ന് തിരുവനന്തപുരം ഡിപ്പോ, കല്ലമ്പലം എന്നിവിടങ്ങളും ഏപ്രിൽ 12ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ വച്ചും അപകടം ഉണ്ടായി.


