പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന തേൻ മാമ്പഴോത്സവ പ്രദർശനം ഇന്ന് സമാപിക്കും

IMG_17042022_095211_(1200_x_628_pixel)

തിരുവനന്തപുരം: പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന തേൻ മാമ്പഴോത്സവ പ്രദർശനം ഇന്ന് സമാപിക്കും.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മല്ലിക, അൽഫോൻസ,പഞ്ചവർണ്ണ,സിന്ദൂരം,ഹിമാ പസന്ത്, പിയൂർ,കോട്ടുകോണം,ചക്കരക്കുട്ടി,സ്വർണലത,മൽഗോവ,നീലം,കാലാപാടി,പുളിശേരി മാമ്പഴം, താളി, മുവാണ്ടൻ, കർപ്പൂരം എന്നിങ്ങനെ അമ്പതിലധികം മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവും വിൽപ്പനയും പൊടിപൊടിക്കുകയാണ്. രാവിലെ പതിനൊന്നു മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. ഇതിനൊപ്പം, മാമ്പഴ പായസം മുതൽ മാമ്പഴ ഹൽവയും ഐസ്‌ക്രീമും വരെയുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങളും കാണികളെ ആകർഷിക്കുന്നുണ്ട്.അത്യുല്പാദന ശേഷിയുള്ള വിവിധയിനം ഒട്ടുമാവിൻ തൈകളുടെയും, രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന വിവിധയിനം മാവിൻ തൈകളുടെയും ശുദ്ധമായ തേനിന്റെയും തേൻ മൂല്യവർധിത ഉത്പ്പന്നങ്ങളുടെയും പ്രദർശനവും വിപണനവും മേളയിലുണ്ട്. മാമ്പഴങ്ങളെ കുറിച്ചും കാർഷിക രീതികളെക്കുറിച്ചും ഒട്ടേറെ അറിവുകൾ പകരുന്ന സ്റ്റാളുകളിലും അടുക്കള ഉപകരണങ്ങൾ മുതൽ ഒരു കുടുംബത്തിനാവശ്യമായ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം വീട്ടുപകരണങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പ്രദർശന വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!