നെയ്യാറ്റിൻകര കുടുംബകോടതി യാഥാർഥ്യത്തിലേക്ക്

court.jpg.image.845.440

നെയ്യാറ്റിൻകര :താലൂക്ക് ആസ്ഥാനമായ നെയ്യാറ്റിൻകരയിൽ കുടുംബകോടതി വേണമെന്നത് ദീർഘകാലത്തെ ആവശ്യമായിരുന്നു. നെയ്യാറ്റിൻകര ബാർ അസോസിയേഷൻ കുടുംബകോടതി അനുവദിക്കാനായി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2015-ൽ നെയ്യാറ്റിൻകര ആസ്ഥാനമായി കുടുംബകോടതി ആരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.

2015-ൽ ഹൈക്കോടതി അനുവദിച്ചിട്ടും സ്ഥലവും കെട്ടിടവുമില്ലാതെയും ജഡ്ജി ഉൾപ്പെടെയുള്ള കോടതിജീവനക്കാരെ നിയമിക്കാത്തതുകാരണവും പ്രവർത്തനം ആരംഭിക്കാൻ കഴിയാതിരുന്ന നെയ്യാറ്റിൻകര കുടുംബകോടതി ഉടൻ യാഥാർത്ഥ്യമാകും. നെയ്യാറ്റിൻകര കോടതി സമുച്ചയത്തിൽ പ്രവർത്തനം ആരംഭിക്കുന്ന കുടുംബകോടതിയിൽ ജഡ്ജി ഉൾപ്പെടെ 21 ജീവനക്കാരെ നിയമിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഉദ്ഘാടനം മേയിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!