വെഞ്ഞാറമൂട്: വാമനപുരം നദി പുനരുജ്ജീവന പദ്ധതിയുടെ അന്തിമ രൂപരേഖ തയാറായി. വിവിധ വകുപ്പുകൾ ചേർന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രേഖ തയാറാക്കിയത്.പഠനത്തിനായി നിയോഗിച്ച സ്ഥാപനങ്ങളിൽ ഒന്നായ മേജർ ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ 4.78 കോടി രൂപ ചെലവിൽ 15 സ്ഥലങ്ങളിലെ മണ്ണ് നീക്കം ചെയ്യുന്നതിനെക്കുറിച്ചും 23 കോടി രൂപ ചെലവിൽ 39 സ്ഥലങ്ങളിൽ നദിയുടെ വശങ്ങൾ ബലപ്പെടുത്തുന്നതിനെക്കുറിച്ചും 12.55 കോടി രൂപ ചെലവിൽ 50 കുളിക്കടവുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുമാണ് പരാമർശിക്കുന്നത്.

