രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊവിഡ് കേസുകളില്‍ 90% വര്‍ധനവാണുണ്ടായിരിക്കുന്നത്. ആകെ 2,183 പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അതിന് മുമ്പുള്ള ദിവസം 1,150 കേസുകളായിരുന്നു പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.
ഇന്നലെ ആകെ 214 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കേരളത്തില്‍ കൊവിഡ് മരണമാണെന്ന് ഉറപ്പിക്കാതെ വച്ചിരുന്ന 212 മരണങ്ങളും ഉള്‍പ്പെടും. ഇതിന് പുറമെ നാല് മരണങ്ങളാണ് വന്നതെങ്കിലും അതും കൊവിഡ് മരണനിരക്കില്‍ നിലവിലെ സാഹചര്യത്തില്‍ മോശമായ കണക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


