സെക്രട്ടേറിയേറ്റിന്  മുന്നിൽ കവർച്ചാ കേസ് പ്രതികളുടെ ആത്മഹത്യാ ശ്രമം

IMG_29042022_140420_(1200_x_628_pixel)

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന്  മുന്നിൽ കവർച്ചാ കേസ് പ്രതികളുടെ ആത്മഹത്യാ ശ്രമം. നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് മൂന്നുലക്ഷം രൂപ കവർന്ന കേസിലെ പ്രതികളായ മൂന്നു യുവാക്കളാണ് പൊലീസിന് മുമ്പില്‍ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.ഏറെ നേരം ആത്മഹത്യാ ഭീഷണിമുഴക്കിയവർ തീകൊളുത്താൻ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ഫയർഫോഴ്സെത്തി ഇവരുടെ ശരീരത്ത് വെള്ളമൊഴിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും കൻോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിലെടുത്തു. ഷൈബിൻ മുഹമ്മദ് എന്നയാളില്‍ നിന്നും വധഭീഷണിയുണ്ടെന്നും കള്ളക്കേസിൽ കുരുക്കാൻ ശ്രമിക്കുകയാണെന്നും ഇവർ കൻോണ്‍മെന്‍റ് പൊലിസിനോട് പറഞ്ഞു. വിശദമായ പരിശോധനയിലാണ് ഇവർ അഞ്ചുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് വ്യക്തമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!