തിരുവനന്തപുരം :സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ കാർ തിരുവനന്തപുരം ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിന്റെ വില 1.81 കോടി രൂപയാണ്. ഹൈഡ്രജൻ കാറിന് നികുതി പൂർണമായി ഒഴിവാക്കി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ കാര്യമായ അധികച്ചെലവുകൾ ഇല്ലാതെയായിരുന്നു റജിസ്ട്രേഷൻ. കെഎൽ 01 സിയു 7610 എന്ന നമ്പറിൽ കിർലോസ്കർ മോട്ടോഴ്സിന്റെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തത്

