വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മാതൃ സഹോദരൻ അറസ്റ്റിൽ

IMG_20220429_233739

വർക്കല : വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മാതൃ സഹോദരൻ അറസ്റ്റിൽ. വർക്കല ചെമ്മരുതിയിൽ ചാവടിമുക്ക്‌ വിളയിൽ വീട്ടിൽ ഇങ്കി അനിൽ എന്ന് അറിയപ്പെടുന്ന അനിലിനെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ചാവടിമുക്ക്‌ തൈപ്പൂയം വീട്ടിൽ ഷാലു (36)വിനെയാണ് കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

 

ഷാലുവിന്റെ അമ്മയുടെ സഹോദരൻ ആണ് അനിൽ. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവേയാണ് അനിൽ ഷാലുവിനെ തടഞ്ഞ് നിർത്തി വെട്ടിയത്. അനിലിന്റെ വീട് കഴിഞ്ഞുള്ള അടുത്ത വീടാണ് ഷാലുവിന്റേത്. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തിയുമായി നിന്ന് മരത്തിൽ വെട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു അനിൽ. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാൻ സ്കൂട്ടിയിൽ എത്തിയ ഷാലുവിന്റെ സ്കൂട്ടി തടഞ്ഞു നിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്പിക്കുകയായിരുന്നു.ഷാലുവിനെ വെട്ടിയ ശേഷം അനിൽ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

 

ബന്ധുക്കൾ പോലീസിൽ അറിയിച്ചതിനെ വിവരം തുടർന്ന് പോലീസ് എത്തി അനിലിനെ കീഴടക്കുകയായിരുന്നു. പ്രതി വെട്ടാൻ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. ഫോറെൻസിക് വിഭാഗം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. വെട്ടേറ്റ ഷാലുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അക്രമണത്തിന് കാരണം മുൻ വൈരാഗ്യം ആണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ കൂടുതൽ വിശദമായ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു. ഷാലുവിന്റെ ഭർത്താവ് വിദേശത്ത് ആണ്. ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!