പ്രാവച്ചമ്പലത്തെ കെടിഡിസി ബിയർ പാർലറിൽ മോഷണം; പ്രതികൾ പിടിയിൽ

IMG_02052022_103132_(1200_x_628_pixel)

നേമം: പ്രാവച്ചമ്പലത്തെ കെ.ടി.ഡി.സിയുടെ ബിയർ പാർലറിൽ മോഷണം നടത്തിയതുൾപ്പെടെ നിരവധി കേസിലെ പ്രതികൾ അറസ്റ്റിൽ. ശാസ്തമംഗലം മരുതംകുഴി കൃഷ്ണനഗർ ടി.സി 7/746 ചൈതന്യ ഹൗസ് സ്വദേശിയും ഇപ്പോൾ പള്ളിച്ചൽ പ്രാവച്ചമ്പലം ജംഗ്ഷന് സമീപം ഔഷധി ഭവനിൽ താമസിക്കുന്ന അച്ചു, രണ്ടാംപ്രതി പ്രായപൂർത്തിയാകാത്ത 17 വയസുള്ള കുട്ടിയുമാണ് നേമം പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 19 നും 24 നും ബിയർ പാർലറിൽ നിന്ന് ബിയറുകളും ഡ്രീംസ് സിസ്റ്റംസ് എന്ന സ്ഥാപത്തിൽ നിന്ന് പണവും കവർന്ന കേസിലെ പ്രതികളാണിവർ. മുഖംമൂടി ധരിച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തിയതിൽ ബിയർ പാർലറിന്റെ സമീപമുള്ളവരാണ് പ്രതികളെന്ന് നിഗമനത്തിലെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!