വർക്കലയിൽ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

IMG_20220429_233739

വർക്കല :വർക്കലയിൽ മാതൃസഹോദരന്റെ വെട്ടേറ്റ യുവതി മരണപ്പെട്ടു. വർക്കല ചാവടിമുക്ക്‌ തൈപ്പൂയം വീട്ടിൽ ഷാലു (36) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.ഏപ്രിൽ 28നു ഉച്ചയ്ക്കാണ് സംഭവം നടന്നത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവെ ഷാലുവിന്റെ അമ്മയുടെ സഹോദരൻ ഇങ്കി അനിൽ എന്നറിയപ്പെടുന്ന അനിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തിയുമായി നിന്ന് മരത്തിൽ വെട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു അനിൽ. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാൻ സ്കൂട്ടിയിൽ എത്തിയ ഷാലുവിന്റെ സ്കൂട്ടി തടഞ്ഞു നിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്പിക്കുകയായിരുന്നു.ഷാലുവിനെ വെട്ടിയ ശേഷം അനിൽ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബന്ധുക്കൾ പോലീസിൽ അറിയിച്ചതിനെ വിവരം തുടർന്ന് പോലീസ് എത്തി അനിലിനെ കീഴടക്കുകയായിരുന്നു.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷാലു ഇന്ന് ഉച്ചയോടെ മരണപ്പെട്ടു.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി നാളെ മൃതദേഹം വസതിയിൽ എത്തിക്കും.
പ്രതിയായ ചെമ്മരുതിയിൽ ചാവടിമുക്ക്‌ വിളയിൽ വീട്ടിൽ അനിലിനെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!