സ്കൂട്ടറും കെഎസ്ആർടിസി ബസ്സും അപകടത്തിൽപെട്ട് വർക്കല സ്വദേശികളായ വൃദ്ധ ദമ്പതികൾ മരിച്ചു 

IMG_02052022_223630_(1200_x_628_pixel)

 

വർക്കല : സ്കൂട്ടറും കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സും അപകടത്തിൽപെട്ട് വർക്കല സ്വദേശികളായ വൃദ്ധ ദമ്പതികൾ മരിച്ചു.സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വർക്കല, മുട്ടപ്പലം പൊയ്കവിള വീട്ടിൽ വാസുദേവൻ ഉണ്ണിത്താൻ ( 75), ഭാര്യ കമലമ്മ ( 70 ) എന്നിവരാണ്‌ മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 3 മണിയോടെ പാരിപ്പള്ളി മുക്കടയിലാണ് അപകടം നടന്നത്.

 

മൂതല ക്ഷേത്രദർശനം കഴിഞ്ഞു മുക്കടയിൽ നിന്ന് വർക്കല ഭാഗത്തേക്ക് തിരിഞ്ഞ വൃദ്ധദമ്പതികൾ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറും തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സി ലോ ഫ്ലോർ വോൾവോ ബസുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികരായ ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പാരിപ്പള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

 

മുക്കടയിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടും അപകടങ്ങൾക്ക് കുറവില്ല. മുന്നറിയിപ്പ് റീഫ്ലക്ടറോ ഡിവൈഡറുകളോ ഇല്ലാത്തതുകൊണ്ടാണ് ഇവിടെ അപകടം തുടർക്കഥയാകുന്നതെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല, മുക്കടയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ പ്രവർത്തനരഹിതം ആയിട്ട് കാലങ്ങളായെന്നും ആക്ഷേപമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!