കേരള ഗെയിംസ് 2022; അത്‌ലറ്റിക്‌സ്, ഷൂട്ടിങ് മത്സരങ്ങള്‍ നാളെയാരംഭിക്കും

images(537)

 

തിരുവനന്തപുരം:പ്രഥമ കേരള ഗെയിംസിലെ അത്‌ലറ്റിക്‌സ്, ഷൂട്ടിങ് മത്സരങ്ങള്‍ നാളെയാരംഭിക്കും. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍. രാവിലെ 6.30ന് പുരുഷന്മാരുടെ 10000 മീറ്റര്‍ ഫൈനല്‍ മത്സരത്തോടെയാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആരംഭിക്കുക. തുടര്‍ന്നു വനിതകളുടെ 10000 മീറ്റര്‍ ഫൈനലും നടക്കും. പുരുഷ വനിത വിഭാഗങ്ങളിലെ ഹാമര്‍ത്രോ, വനിതകളുടെ ലോങ് ജംപ് എന്നീ മത്സരങ്ങളുടെ ഫൈനലുകള്‍ രാവിലത്തെ സെഷനില്‍ പൂര്‍ത്തിയാകും. ഉച്ച ഭക്ഷണത്തിനു ശേഷം 2 മണിക്ക് പുരുഷന്മാരുടെ ഡിസകസ് ത്രോ ഫൈനലോടെ മത്സരങ്ങള്‍ പുനരാരംഭിക്കും. പുരുഷന്മാരുടെ പോള്‍വാള്‍ട്ട്, ഹൈജംപ്, ലോങ് ജംപ്, ജാവലിന്‍ ത്രോ, 110 മീറ്റര്‍ ഹര്‍ഡില്‍സ്, വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷ വനിതാ വിഭാഗം 100 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍ എന്നീ ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നാളെ നടക്കും. വട്ടിയൂര്‍കാവ് ഷൂട്ടിങ് റേഞ്ചിലാണ് ഷൂട്ടിങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങള്‍ രാവിലെ എട്ടിനാരംഭിക്കും. റൈഫിള്‍ ഷൂട്ടിങ് മത്സരങ്ങളാണ് നാളെ നടക്കുക. സൈക്ലിങ് മത്സരങ്ങളും അമ്പെയ്ത്ത് മത്സരങ്ങളും നാളെയാരംഭിക്കും കോവളം ബൈപാസിലാണ് സൈക്ലിങ് മത്സരങ്ങള്‍. രാവിലെ ഏഴുമണിക്ക് വനിതകളുടെ 20 കിലോമീറ്റര്‍ ടൈം ട്രയല്‍ മത്സരത്തോടെയാണ് സൈക്ലിങ് മത്സരങ്ങള്‍ ആരംഭിക്കുക. തുടര്‍ന്ന് 10 മണി മുതല്‍ പുരുഷന്മാരുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് മത്സരം ആരംഭിക്കും. സെന്‍ട്രല്‍ സ്റ്റേഡിയമാണ് അമ്പെയ്ത്ത് മത്സരങ്ങളുടെ വേദി. നാളെ പരിശീലന മത്സരങ്ങള്‍ മാത്രമാണ് നടക്കുക. പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈസ്‌കൂളില്‍ സജ്ജീകരിച്ച വേദിയില്‍ നെറ്റ് ബോള്‍ മത്സരങ്ങളും നാളെയാരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!