തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കു തുടരുന്നു. ജീവനക്കാരില്ലാത്തതിനാൽ നിരവധി സർവീസുകളാണ് റദ്ദാക്കിയത്. . കാട്ടക്കട, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ പൂർണമായും മുടങ്ങി. തമ്പാനൂർ ഡിപ്പോയിൽ ജീവനക്കാർ ഇല്ലാത്തതിനാൽ നിരവധി സർവീസുകൾ റദ്ദാക്കി.
സമരം നേരിടാന്‍ കെഎസ്ആർടിസി മാനേജ്മെന്റ് ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളിൽ മന്ത്രി ആന്റണി രാജുവുമായുളള ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് പണിമുടക്കിന് പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്തത്.


