വർക്കല :ഇടവ പാറയിൽ സബർമതി ഗുരു മന്ദിരത്തിന് സമീപം അശോകവില്ലയിൽ അശോകൻനായരുടേയും ശോഭനകുമാരി യുടെയും ഏക മകളായ അഞ്ചു (26 )വിനെയാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. വിവരമറിഞ്ഞ് അയിരൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ആണ് അഞ്ജുവിനെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. വിവാഹിതയായ അഞ്ജുവിന് ഏഴ് വയസ്സുള്ള ഒരു മകൻ ഉണ്ട്. അഞ്ജുവിന്റെ വീട്ടിൽ തന്നെയാണ് സംഭവം നടന്നത്. ഇടവ വെൺകുളം കാട്ടുവിള സ്വദേശി വിജീഷ് ആണ് ഭർത്താവ്. ഒരാഴ്ചയായി അഞ്ചു കുടുംബ വീട്ടിൽ തന്നെയാണ് കഴിഞ്ഞു വന്നിരുന്നത് ,മകൻ :ആര്യൻ

