ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തോൽ കണ്ടെത്തിയ സംഭവം; നെടുമങ്ങാട് ഹോട്ടലുകളിൽ കർശന പരിശോധന

IMG-20220505-WA0020

നെടുമങ്ങാട്: ചന്തമുക്കിലെ ഹോട്ടലിൽ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തോൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ഹോട്ടലുകളിൽ കർശന പരിശോധന നടത്തി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ എണ്ണ, നിരോധിത പാസ്റ്റിക് കവറുകൾ, പഴകിയ ഐസ്ക്രീം, കുബ്ബൂസ് തുടങ്ങിയവ പിടിച്ചെടുത്തു. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കിരണിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ നഗരസഭയുടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ഹോട്ടലുകൾ പൂട്ടിച്ചു. ഇവരോട് അടിയന്തരമായി ലൈസൻസ് പുതുക്കാൻ നിർദ്ദേശം നൽകി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന കടകൾ അടച്ചുപൂട്ടുമെന്നും റെയ്ഡ് തുടരുമെന്നും നഗരസഭാ സെക്രട്ടറി എസ്. അബ്ദുൾ സജീം പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!