യുദ്ധം കാരണം യുക്രൈനിൽ നിന്നും പഠനം പാതിവഴിയിൽ നിര്‍ത്തി മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷൻ ആക്ട് പ്രകാരം അങ്ങനെ ഒരു നിയമമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
രാജ്യത്തെ പ്രവേശന പരീക്ഷകളിൽ മെറിറ്റ് നേടാത്ത വിദ്യാർത്ഥികൾ ആണ് പുറത്തേക്ക് പോയത്. ഇവരെ ഇന്ത്യയിലെ കോളേജുകളിൽ പ്രവേശിപ്പിക്കുന്നത് പരാതികൾക്ക് ഇടയാക്കും. രാജ്യത്തെ സ്വകാര്യ കോളജുകളിലെ ഫീസ് ഇവർക്ക് താങ്ങാനാവില്ലെന്നും കേന്ദ്രത്തിൻ്റെ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.