തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ സ്കൂട്ടര്‍ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്. ചന്തവിള സ്വദേശിനി ഉഷാകുമാരിക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ചുകടക്കുന്നതിന് ഇടയിലായിരുന്നു അപകടം. പരിക്കേറ്റ ഉഷാകുമാരിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.