തെരുവുനായ നിയന്ത്രണം; മുഴുവൻ നായ്ക്കൾക്കും വാക്സീനേഷൻ നടത്താൻ തിരുവനന്തപുരം നഗരസഭ

IMG_20220915_155932

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ തെരുവുനായ നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ പ്രത്യേക കൗണ്‍സിൽ യോഗം ചേര്‍ന്നു. കോര്‍പ്പറേഷൻ കൗണ്‍സിലിൽ 32 അംഗങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് വിഷയം ചര്‍ച്ചയ്ക്ക് എടുത്തത്. പൊതു പ്രശ്നം എന്ന നിലയിലാണ് വിഷയം ചര്‍ച്ചയായത്. തെരുവ് നായ ശല്യം നിയന്ത്രിക്കാൻ കര്‍മ്മ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തീവ്രവാക്സീനേഷൻ അടക്കമുള്ള ദ്രുതകര്‍മ്മ പരിപാടികളാണ് തെരുവ് നായ ശല്യം ചെറുക്കാൻ തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ABC മോണിറ്ററിങ് കമ്മറ്റി 18,19, 20 തീയതികളിൽ തീവ്രവാക്സിനേഷൻ പദ്ധതി നടപ്പാക്കും. 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ചാവും പദ്ധതി.വാക്സിനേഷൻ സ്വീകരിച്ച നായ്ക്കൾക്ക് ഒപ്പം ലൈസൻസും നൽകുമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡ‍ിംഗ് കമ്മിറ്റി ചെയര്‍മാൻ അറിയിച്ചു. ഈ മാസം 25 മുതൽ ഒക്ടോബര്‍ ഒന്നു വരെയാവും തെരുവ് നായകളുടെ വാക്സീനേഷൻ. വാർഡുകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് തെരുവ് നായ വാക്സീനേഷൻ. ഇതിനായി ആയിരം വാക്സീനുകൾ ഇതിനോടകം സമാഹരിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular