അഞ്ചു സഹപാഠികള്‍ ചേർന്ന് തല്ലി; ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടിക്ക് മര്‍ദ്ദനം

തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടിക്ക് മര്‍ദ്ദനം. അഞ്ചു സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ തല്ലിയത്. ആര്യനാട് സ്വദേശിയായ 14കാരനാണ് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി ചികിത്സയിലാണ്.ഈ മാസം ആറിന് ശ്രീചിത്ര പുവര്‍ ഹോമില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് ശേഷമാണ് മര്‍ദ്ദനം നടന്നത്. എട്ടാം തീയതി വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കാര്യം പറയുന്നത്. ഉടന്‍ തന്നെ ശ്രീചിത്ര പുവര്‍ ഹോമിലെ സൂപ്രണ്ടിനെ വിവരം അറിയിച്ചെങ്കിലും കേസ് അടക്കമുള്ള മറ്റു നടപടികളുമായി പോകേണ്ടതില്ലെന്നാണ് അധികൃതര്‍ നല്‍കിയ മറുപടിയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.