ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്

IMG_20220926_214831_(1200_x_628_pixel)

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തിയത്. ബുധനാഴ്ച്ച ഇന്ത്യക്കതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കായിട്ടാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20 കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. അദ്ദേഹത്തോടൊപ്പം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറുമുണ്ടായിരുന്നു. പിന്നീട് ഇരുവരും ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ഇരുവരും നവരാത്രി ആശംകളും നേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ വംശജനാണ് കേശവ്. താരത്തിന്റെ കുടുംബം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ളവരാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular