തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനു തുടക്കമായി. ക്ഷേത്രം മേൽശാന്തി പി.കേശവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ബുധനാഴ്ച രാവിലെ ഏഴിന് വിദ്യാരംഭച്ചടങ്ങുകൾ നടക്കും. വിദ്യാരംഭത്തിന്റെയും വിദ്യാർഥികൾക്കുള്ള വിദ്യാസൂക്താർച്ചന രസീതുകൾ ക്ഷേത്ര കൗണ്ടറിൽനിന്നു മുൻകൂറായി ലഭിക്കും.