ലഹരി വിരുദ്ധ പ്രചാരണവുമായി കുന്നത്തുകാൽ പഞ്ചായത്ത്

IMG-20221008-WA0066

കുന്നത്തുകാൽ:സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്തും. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തും ജനജാഗ്രത സദസ്സും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രചാരണ പ്രവ‍ർത്തനങ്ങളുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

 

പഞ്ചായത്തിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗ്രന്ഥശാലകളിലുംക്ലബ്ബുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഓരോ വാർഡിലും വാർഡു തല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മേഖലയിലെ എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കൾക്ക് ബോധവത്ക്കരണം നടത്തും. അതോടൊപ്പം ഈ മാസം എട്ടു മുതൽ 12 വരെ വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംവാദവും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലുമുണ്ടാകും.

 

കുന്നത്തുകാൽ ഗവൺമെന്റ് യു പി സ്കൂളിൽ നടന്ന ചടങ്ങിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അധ്യക്ഷത വഹിച്ചു. എക്സൈസ് കമ്മീഷണർ അനിൽകുമാർ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൊതുപ്രവർത്തകർ, പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അധ്യാപകർ , വാർഡ് തല ജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular