തിരുവനന്തപുരം : മദ്യപിച്ച് തമ്പാനൂർ പൊലീസ്റ്റേഷനിനെത്തി കത്തി വീശി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനാരിയിരുന്നു അപ്രതീക്ഷിതമായ സംഭവം.നിരവധി കേസുകളിൽ പ്രതിയായ കാവിൽകടവ് വിനോദാണ് അറസ്റ്റിലായത്. ഇയാളെ മുൻപും തമ്പാനൂർ പൊലീസ് വിവിധ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു