മുല്ലൂരിലെ പ്രാദേശിക കൂട്ടായ്മയുടെ സത്യാഗ്രഹം ഒൻപത് ദിവസം പിന്നിട്ടു

IMG_20221010_160344

വിഴിഞ്ഞം : പ്രാദേശിക കൂട്ടായ്മ മുല്ലൂരിലെ കലുങ്ക് നടയിൽ നടത്തുന്ന സത്യാഗ്രഹം ഒൻപതാം ദിവസം പിന്നിട്ടു.തുറമുഖം നിർമാണം അതിവേഗം പൂർത്തീകരിക്കണം, തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപത നടത്തുന്ന സമരം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രാദേശിക കൂട്ടായ്മ സത്യാഗ്രഹം നടത്തുന്നത്.

സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ത്രീകളടക്കമുള്ള നാട്ടുകാർ പന്തലിലെത്തിയിരുന്നു. പ്രാദേശിക കൂട്ടായ്മ നേതാക്കളായ മുല്ലൂർ മോഹന ചന്ദ്രൻ, തെന്നൂർ പ്രദീപ്, മുക്കോല സന്തോഷ്, സഞ്ചുലാൽ, ഗോപാലകൃഷ്ണൻ, കൗൺസിലർ ഓമന, ഐ.എൻ.എൽ. ജില്ലാ വൈസ് പ്രസിഡന്റ് സഫറുള്ളഖാൻ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular