യുവതിയുടെ ലോട്ടറി തട്ട് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു

IMG_20221011_094316

പാലോട്:  പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം ലോട്ടറി വിൽപ്പന നടത്തിയിരുന്ന കടുവാച്ചിറ പുത്തൻവീട്ടിൽ ഷീലയുടെ ഉടമസ്ഥതയിലുള്ള ലോട്ടറി തട്ട് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കലാകാരികൂടിയായ ഷീല ആർഷ എന്ന പേരിൽ പ്രൊഫഷണൽ നൃത്ത നാടക സമിതി നടത്തിയിരുന്നു.ലോക്ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് ഷീല ലോട്ടറി വിൽപ്പനയിലേക്ക് തിരിഞ്ഞത്.ഭർത്താവായ ഉദയകുമാറിന്റെ മരണശേഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കുടുംബത്തിന്റെ ആശ്രയമായിരുന്നു ലോട്ടറി വിൽപ്പന. പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular