ദീപാവലി; അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി

ksrtc

 

തിരുവനന്തപുരം; ദീപാവലിയോട് അനുബന്ധിച്ച് അന്തർ സംസ്ഥാന യാത്രക്കാരുടെ സൗകര്യാർത്ഥം ഈ മാസം 20 മുതൽ 23 വരേയും, 27 മുതൽ 30 വരേയും കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാ​ഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവടങ്ങളിലേക്കുമാണ് തിരിച്ചുമുള്ള സർവ്വീസ് നടത്തുക.

 

ബാ​ഗ്ലൂർ – കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാ​ഗ്ലൂർ – കോഴിക്കോട് ( കട്ട ,മാനന്തവാടി വഴി), ബാ​ഗ്ലൂർ – തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാ​ഗ്ലൂർ – കണ്ണൂർ ( ഇരിട്ടി വഴി), ബാ​ഗ്ലൂർ – പയ്യന്നൂർ ( ചെറുപുഴ വഴി) , ബാ​ഗ്ലൂർ – തിരുവനന്തപുരം ( നാ​ഗർകോവിൽ വഴി), എന്നിവടങ്ങളിലേക്കാണ് അധിക സർവ്വീസ് നടത്തുക.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular