നെയ്യാറ്റിൻകര: അതിര്‍ത്തിത്തര്‍ക്കത്തിനിടെ മരക്കമ്പുകൊണ്ട് അയല്‍വാസിയുടെ കുത്തേറ്റ സ്ത്രീ മരിച്ചു. അതിയന്നൂര്‍ കരിക്കകം പുത്തന്‍വീട്ടില്‍ വിജയകുമാരിയാണ് മരിച്ചത്. 43 വയസായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് വിജയകുമാരിയുടെ സംസാരശേഷി നഷ്ടമായിരുന്നു.സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി കമുകിന്‍കോട്, ഒറ്റപ്ലാവിള വീട്ടില്‍ അനീഷ്(28), ഇയാളുടെ ബന്ധു അരങ്കമുകള്‍, കോട്ടുകാലക്കുഴി മേലെവീട്ടില്‍ നിഖില്‍(21) എന്നിവര്‍ റിമാന്‍ഡിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
