വൃദ്ധനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന മൂന്ന് പേർ അറസ്റ്റിൽ

IMG_20221013_112052

തിരുവനന്തപുരം: വൃദ്ധനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന മൂന്ന് പേരെ പൊലീസ് പിടികൂടി. കണ്ണാന്തുറ സ്വദേശി രാജേഷ് (39), കമലേശ്വരം സ്വദേശി ഷാജി (49), മണക്കാട് സ്വദേശി കൃഷ്ണൻകുട്ടി (55) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 5.30നാണ് വൃദ്ധനും മണക്കാട് സ്വദേശിയുമായ സുരേഷ് കുമാറിനെ ആക്രമിച്ചത്. ഈഞ്ചയ്ക്കലിൽ നിന്ന് ഓട്ടോറിക്ഷ ഓടിച്ചുവന്ന സുരേഷ് കുമാറിനെ മറ്റൊരു ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ പ്രതികൾ ശ്രീവരാഹത്തു വച്ച് തടഞ്ഞുനിറുത്തി ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചു റോഡിലിട്ട് മർദ്ദിച്ച ശേഷം ഫോണും പണവും പിടിച്ചുപറിക്കുകയായിരുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, എസ്.ഐമാരായ ദിനേശ്, അരുൺകുമാർ, അഭിജിത്, സി.പി.ഒമാരായ വിനോദ്, രഞ്ജിത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular