ജില്ലയിൽ 2453 തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് നൽകി

IMG_20220926_095419_(1200_x_628_pixel)

തിരുവനന്തപുരം : ജില്ലയിൽ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് ഇതുവരെ നൽകിയത് 2400-ലേറെ തെരുവുനായ്ക്കൾക്ക്. തിരുവനന്തപുരം കോർപ്പറേഷൻ, വിളപ്പിൽ, വെങ്ങാനൂർ, മാറനല്ലൂർ പഞ്ചായത്തുകൾ, നെയ്യാറ്റിൻകര, ആറ്റിങ്ങൽ നഗരസഭകൾ എന്നിവിടങ്ങളിലാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ കുത്തിവെയ്പ് നടത്തുന്നത്. തനത് ഫണ്ട് ഉപയോഗിക്കാൻ സന്നദ്ധത അറിയിച്ച 18 തദ്ദേശ സ്ഥാപനങ്ങളിൽനിന്നു തിരഞ്ഞെടുത്തവയിലാണ് വാക്‌സിനേഷൻ ആരംഭിച്ചത്.

 

കഴിഞ്ഞ മാസം അവസാനമാണ് കുത്തിവെയ്പ് ആരംഭിച്ചത്. കോർപ്പറേഷനിൽ 611 തെരുവുനായ്ക്കൾക്കും മറ്റിടങ്ങളിലായി 1842 നായ്ക്കൾക്കുമാണ് ഇതുവരെ കുത്തിവെയ്പ് നൽകിയത്. വളർത്തുനായ്ക്കളുടെ കുത്തിവെയ്പ് കാമ്പയിന്റെ ഭാഗമായി 45000-ത്തോളം നായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ് നൽകിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular