യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; നെയ്യാറ്റിൻകര സ്വദേശി അറസ്റ്റിൽ

arrest

തിരുവനന്തപുരം: യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി റോജറിനെ ദില്ലി ഗൂഡ്ഗാവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര സ്വദേശിയായ എലിസ തങ്കരാജൻ പേര് മാറ്റി മാർക്ക് റോജർ ആയതാണെന്ന് പൊലീസ് പറയുന്നു.

ഓൺലൈൻ വഴി വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പട്ടത്തും തമ്പാനൂരും പ്രവർത്തിച്ചിരുന്ന ഇയാളുടെ സ്ഥാപനങ്ങൾ പൂട്ടിയ നിലയിലായിരുന്നു. അൽഫാ മേരി ഇന്‍റർനാഷണൽ എന്ന സ്ഥാപനം വഴി നടന്നത് കോടികളുടെ തട്ടിപ്പാണെന്ന് പൊലീസ് പറയുന്നു. പേരൂർക്കട പൊലീസാണ് ദില്ലിയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular