Search
Close this search box.

‘ക്ഷേത്രപരിസരത്ത് മാലിന്യം തള്ളരുത്’; ബോർഡ് സ്ഥാപിച്ച് മുസ്ലിം ജമാഅത്ത്

IMG_20221021_130735_(1200_x_628_pixel)

വിഴിഞ്ഞം: ക്ഷേത്രത്തിന് സമീപം മാലിന്യം തള്ളുന്നതിനെതിരെ മുസ്ലിം ജമാഅത്ത്  . ക്ഷേത്ര പരിസരത്ത് മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചാണ് മുസ്ലിം ജമാഅത്ത് രം​ഗത്തെത്തിയത്. ‘ആരാധനാലയം പരിപാവനമാണ്. ക്ഷേത്ര പരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്- തെക്കുംഭാഗം മുസ്ലിം ജമാഅത്ത് എന്ന ബോർഡാണ് പള്ളിക്കമ്മിറ്റി സ്ഥാപിച്ചത്.

കഴിഞ്ഞ കുറെ നാളുകളായി ക്ഷേത്ര വളപ്പിൽ മാലിന്യം വലിച്ചെറിയുന്നത് പതിവ് സംഭവമായിരിക്കുകയാണ്. മാലിന്യത്തിനു പുറമെ മദ്യകുപ്പികളും നടപന്തലിൽ എറിഞ്ഞു പൊട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ക്ഷേത്രത്തിന് ഉള്ളിൽ മദ്യക്കുപ്പികൾ എറിഞ്ഞ് പൊട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രദേശവാസിയായ ഒരു യുവാവിനെ വിഴിഞ്ഞം പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സംഭവം അറിഞ്ഞ തെക്കുംഭാഗം മുസ്ലിം ജമാ അത്ത് ഭാരവാഹികൾ ക്ഷേത്രം സന്ദർശിച്ചിരുന്നു. തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ ബോർഡ് സ്ഥാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!