‘കളക്ടറോടൊപ്പം’: കാട്ടാക്കടയിൽ താലൂക്കുതല അദാലത്ത്

IMG-20221021-WA0057

കാട്ടാക്കട :സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് കാട്ടാക്കട താലൂക്കിലെ ജനങ്ങളുടെ വിവിധങ്ങളായ പരാതികള്‍ പരിഹരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ‘കളക്ടറോടൊപ്പം’ പരാതി പരിഹാര അദാലത്ത്. അമ്പൂരി ഗ്രാമപഞ്ചായത്തിലെ സെറ്റില്‍മെന്റ് മേഖലയിലെ ജനങ്ങളുടെ 100 പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചു. കാട്ടാക്കട താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ആഫീസുകളിലെ സേവനങ്ങള്‍ സംബന്ധിച്ച പരാതികളാണ് പരിഗണിച്ചത്.

 

ആറുപരാതികള്‍ ആദാലത്തില്‍ പരിഹരിച്ചു. അവയുടെ ഉത്തരവും പരാതിക്കാര്‍ക്ക് നല്‍കി. ബാക്കിയുള്ളവ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി. 10 പരാതികള്‍ പ്രത്യേക പരിഗണനയ്ക്കും വിധേയമാക്കി. വിവിധ താലൂക്കുകള്‍, ആദിവാസി ഊരുകള്‍, തീരദേശ ഗ്രാമങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വരുന്ന എല്ലാ വ്യാഴാഴ്ചകളിലും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular