Search
Close this search box.

നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

IMG_20221022_155957

നെടുമങ്ങാട് : യുവാക്കൾക്കും കൗമാരക്കാർക്കുമിടയിലെ ലഹരിയുപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് നടപ്പിലാക്കിയ എൻ.ഡി.പി.എസ്. സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ യുവാവ് അറസ്റ്റിലായി.വെഞ്ഞാറമൂട് പിച്ചിമംഗലം, എസ്.എസ്. മൻസിലിൽ ഷംനാദ് (34) ആണ് അറസ്റ്റിലായത്. തേമ്പാംമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിനു സമീപം കടകളിലും കുട്ടികൾക്കും വിതരണത്തിനായി കാറിൽ കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായിട്ടാണ് പ്രതി അറസ്റ്റിലായത്.പുകയില ഉത്‌പന്നങ്ങൾ വിറ്റവകയിൽ സൂക്ഷിച്ചിരുന്ന 13440 രൂപയും പിടിച്ചെടുത്തു. മുൻപും ഇത്തരത്തിൽ വൻതോതിൽ നിരോധിത പുകയിലുത്‌പന്നങ്ങൾ കടത്തിയതിന് നെടുമങ്ങാട് കോളേജ് പരിസരത്തുവെച്ച് ഷംനാദിനെതിരേ കേസെടുത്തിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!