Search
Close this search box.

പുതുകുന്ന് സി.എസ്.ഐ ചർച്ചിൽ അമിനിറ്റി സെന്റർ തുറന്നു

IMG-20221026-WA0087

തിരുവനന്തപുരം :തീർത്ഥാടക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതുക്കുന്ന് സി. എസ്. ഐ ചർച്ചിൽ വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച അമിനിറ്റി സെന്റർ മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു .കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ അധ്യക്ഷനായി .രണ്ട് കോടി 83 ലക്ഷം രൂപയാണ് പദ്ധതിചെലവ്.സംസ്ഥാനത്തെ തീർത്ഥാടക ടൂറിസം പദ്ധതിയ്ക്ക് പുതിയ മാനം നൽകുമെന്ന് മന്ത്രി പറഞ്ഞു .

 

ഇരുനിലകളിലായി 8,726 ചതുരശ്രയടി  വിസ്തീർണമുള്ള  കെട്ടിടത്തിൽ ഓഡിറ്റോറിയം,  ഊട്ടുപുര, ഗ്രീൻറൂം, ശുചിമുറി സൗകര്യങ്ങളുണ്ട്.

 

മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി നാടിന്റെ വികസനത്തോടൊപ്പം   വിശ്വാസികൾക്ക് കൂടുതൽ സേവനങ്ങൾ നൽകാനാണ് അമിനിറ്റി സെന്ററുകൾ നിർമിക്കുന്നത്. വെട്ടുകാട്, ബീമാപ്പള്ളി എന്നിവിടങ്ങളിലെ അമിനിറ്റി സെന്ററുകളുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ദേവാലയ അങ്കണത്തിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ആശ ബാബു ,ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസ്, വിവിധ  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!