നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ സ്വയംതൊഴില്‍ സംരംഭകര്‍ക്ക് ശില്പശാല

IMG-20221028-WA0016

നന്ദിയോട്:നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച സ്വയംതൊഴില്‍ ബോധവത്കരണ ശില്പശാലയും ക്യാമ്പ് രജിസ്ട്രേഷനും ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ എംപ്ലോയ്മെന്റ് കം സി.ഡി.സി യുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് നടപ്പിലാക്കുന്ന അഞ്ച് സ്വയം തൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, കെസ്റു, നവജീവന്‍, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബുകള്‍ എന്നിവയുടെ പ്രവര്‍ത്തനരീതികള്‍ ശില്പശാലയില്‍ പരിചയപ്പെടുത്തി. എംപ്ലോയ്മെന്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ ക്ലാസ്സ് നയിച്ചു. സ്വയം തൊഴില്‍ പദ്ധതികളിലൂടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയാണ് ശില്പശാലയുടെ ലക്ഷ്യം. സ്വയംതൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പാ നിര്‍ദ്ദേശങ്ങളും സബ്‌സിഡി വിവരങ്ങളെ കുറിച്ചുള്ള അവബോധവും നല്‍കി. നന്ദിയോട് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍ അധ്യക്ഷത വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular