കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവം;മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്‍റെ ഡ്രൈവര്‍ കസ്റ്റഡിയില്‍

IMG_20221030_133728_(1200_x_628_pixel)

തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയതിന് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ. കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ചത് ഇയാള്‍ സമ്മതിച്ചെന്നാണ് സൂചന. കസ്റ്റഡിയുള്ള ആൾ ഞായറാഴ്ച മുടി വെട്ടി രൂപമാറ്റം വരുത്തിയിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും എന്നാണ് വിവരം. അതിക്രമിച്ചു കയറൽ, മോഷണശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയേക്കും.

കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച കയറിയ കേസിലാകും പേരൂർക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുക. മ്യൂസിയം പരിസരത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ഇയാളെ മ്യൂസിയം പൊലീസ് ചോദ്യം ചെയ്തില്ല. നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ കേസെടുത്തത് മ്യൂസിയം പൊലീസായിരുന്നു. രണ്ട് സംഭവത്തിലും പ്രതി ഒരാളെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular