തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തു വിവാദം: ​ഗവർണറുടെ ഇടപെടൽ തേടി ബിജെപി

Arif_Mohammad_Khan

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ​ഗവർണറുടെ ഇടപെടൽ തേടി ബിജെപി. കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരാണ് നാളെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നത്. ഉച്ചയ്ക്ക് 12 നാണ് ​ഗവർണറുമായുള്ള കൂടിക്കാഴ്ച. 35 ബിജെപി കൗൺസിലർമാരാണ് ​ഗവർണറെ കാണുന്നത്. അതിനിടെ നിയമന കത്തു വിവാദത്തിൽ സിപിഎം അടിയന്തര ജില്ലാ നേതൃയോ​ഗങ്ങൾ വിളിച്ചു. നാളെ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് ചേരുന്നത്. ഈ യോഗങ്ങളിൽ കത്തു വിവാദം ഉൾപ്പെടെ ചർച്ചയാകും. യോ​ഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular