കിളിമാനൂർ :കിളിമാനൂരിൽ 19കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നുമ്മൽ അഷ്ടമി ഭവനിൽ ഷിജു (19) നെയാണ് ഇന്ന് ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറ്റിലഴികം പെട്രോൾ പമ്പിലെ ജീവക്കാരനായ ഷിജു ഉച്ചയോട് കൂടി വീട്ടിൽ എത്തിയിരുന്നു. വീട്ടിലെ അടുക്കളയോട് ചേർന്ന മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭംവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൂലിപ്പണികഴിഞ്ഞ് ഉച്ചയോടെ വീട്ടിൽ എത്തിയ മാതാവ് സിന്ധുവാണ് മകൻ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാർ എത്തി ഷിജുവിനെ അഴിച്ചിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ് തുളസി ആറ് വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞിരുന്നു. അഷ്ടമി , സജു എന്നിവർ സഹോദരങ്ങളാണ്. കിളിമാനൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് മൃത്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക്