തിരുവനന്തപുരം :ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്‌മ, നെയ്യൂരിലെ കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം. ഉയർന്ന അളവിൽ പാരസെറ്റമോൾ ഗുളികൾ ജ്യൂസിൽ കലർത്തി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്‌മ ശ്രമിച്ചത്. നെയ്യൂരിലെ കോളജിൽ ജ്യൂസ് ചാലഞ്ച് നടത്തിയത് ഇതിന്റെ ഭാഗമാണെന്ന് ഗ്രീഷ്‌മ സമ്മതിച്ചതായി അന്വേഷണ സംഘം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി അൻപതിലധികം ഗുളികകൾ കുതിർത്ത് കയ്യിൽ സൂക്ഷിച്ചുവെന്നു അന്വേഷണ സംഘം പറയുന്നു. എന്നാല്‍ ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. ഇതോടെയാണ് പദ്ധതി പാളിയതെന്ന് ഗ്രീഷ്മ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഗ്രീഷ്മയെ കോളജില്‍ കൊണ്ടുപോയി തെളിവെടുക്കും.
