ആറ്റിങ്ങൽ: ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിവിധ സ്കൂളുകളില്‍ നിന്നായി എത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കൂട്ടത്തല്ല് ആറ്റിങ്ങലില്‍ ഒരു നിത്യ സംഭവമാവുകയാണ്. സെപ്റ്റംബറില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.