Search
Close this search box.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

IMG_20221120_230732_(1200_x_628_pixel)

നെടുമങ്ങാട്:  ഫേസ്ബുക്ക് അക്കൗണ്ട് വഴി പരിചയപ്പെട്ട് പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ.  കാട്ടാക്കട അമ്പലത്തിൻകാല പാപ്പനം സ്വദേശി ശ്യാമിനെ ആണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിനായാണ് രക്ഷിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകുന്നത്. എന്നാൽ പഠനത്തിന് പുറമെ പെൺകുട്ടി മൊബൈലിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി അതിൽ സജീവമായി. ഇതിലൂടെയാണ് ശ്യാമിനെ കുട്ടി പരിചയപ്പെടുന്നത്. സ്കൂൾ വിട്ട് വിദ്യാർഥിനി വീട്ടിൽ എത്താൻ താമസിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്തിരുന്നു.

എന്നാൽ കുട്ടി പറഞ്ഞ മറുപടിയിൽ ചില വൈരുധ്യങ്ങൾ മനസ്സിലാക്കിയ വീട്ടുകാർ ഉടൻ നെടുമങ്ങാട് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു. സംഭവത്തിൽ രക്ഷിതാക്കളോട് പറഞ്ഞ അതേ മറുപടി തന്നെ ആണ് പെൺകുട്ടി പൊലീസിനോടും ആദ്യം പറഞ്ഞത്. എന്നാൽ ഇതിൽ സംശയം തോന്നിയ നെടുമങ്ങാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സതീഷ് കുമാറും എസ്‌.ഐ സൂര്യയും പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയപ്പോൾ ആണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!