കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേ തുറന്നതോടെ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിനു പരിഹാരം ആയെങ്കിലും പാത അവസാനിക്കുന്ന സിഎസ്ഐ മിഷൻ ആശുപത്രി മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗങ്ങളിൽ വാഹനക്കുരുക്ക് രൂക്ഷം. മേൽപാലത്തിലൂടെയും അടിപ്പാതയിലൂടെയും എത്തുന്ന വാഹനങ്ങൾ പാത അവസാനിക്കുന്ന സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപം എത്തുമ്പോൾ പഴയ രണ്ടു വരി പാതയിൽ ആണ് സംഗമിക്കുന്നത്.അവിടെ നിന്നും പള്ളിപ്പുറം വരെയുള്ള ഗതാഗതക്കുരുക്ക് ഇപ്പോൾ രൂക്ഷമായിട്ടുണ്ട്. അതേ സമയം ദേശീയ പാത നാലുവരിപ്പാത ആക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി ദേശീയ പാതയിൽ മംഗലപുരം വരെയുള്ള ഭാഗത്ത് മരങ്ങൾ മുറിച്ചു മാറ്റി പാത വികസിപ്പിക്കാനുള്ള ജോലികൾ നടക്കുകയാണ്
