തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പോങ്ങുംമൂട് സെക്ഷനു കീഴിൽ വരുന്ന 500 എംഎം സി1 പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനു വേണ്ടിയുള്ള അറ്റകുറ്റപ്പണി,കൾ 17.12.2022 ശനിയാഴ്ച നടക്കുന്നതിനാൽ ശ്രീകാര്യം, ചെറുവയ്ക്കൽ, ആക്കുളം, ഉള്ളൂർ എന്നീ വാർഡുകളിലെ പ്രദേശങ്ങളിൽ അന്നേദിവസം ശുദ്ധജലവിതരണം ഭാഗികമായോ പൂർണമായി തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അസി. എൻജിനീയർ അറിയിച്ചു.