തിരുവനന്തപുരം : അമരവിള ചെക്ക് പോസ്റ്റിൽ 2 കിലോ കഞ്ചാവുമായി ഊരൂട്ടുകല സ്വദേശി യുവാവ് കസ്റ്റഡിയിൽ. ദേശീയപാതയിലെ അമരവിള ചെക്പോസ്റ്റിൽ കെഎസ്ആർടിസി ഓർഡിനറി ബസ്സിൽ പരിശോധനക്കിടയാണ് കഞ്ചാവ് കണ്ടെത്തിയത്.മൂന്നുകല്ലിൻമൂട് സ്വദേശി രാഖിയാണ് കസ്റ്റഡിയിൽ ആയത് .ഇയാളെ കോടതിയിൽ ഹാജരാക്കും .അമരവിള ചെക്പോസ്റ് സിഐ സന്തോഷ് എസ.കെ ,എസ്ഐ പ്രശാന്ത് ,അജികുമാർ ,നോഗു ,വിനോദ് സതീഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന .ക്രിതുമസ് ,ന്യൂ ഈയർ കാലത്തു കഞ്ചാവ് കടത്തു നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട് .
