ലുലുവിലെ ക്രിസ്തുമസ് പാപ്പമാര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

IMG_20221225_205320_(1200_x_628_pixel)

തിരുവനന്തപുരം :  ലുലുവിലെ ക്രിസ്തുമസ് പാപ്പമാര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ ക്രിസ്തുമസ് പാപ്പമാര്‍ നടത്തിയ സംഘനൃത്തമാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. കുട്ടികളും മുതിര്‍ന്നവരും സാന്‍റാ വേഷമണിഞ്ഞ് ആദ്യം അഞ്ച് പേരായും, പിന്നീട് പത്ത് പേരായും തുടങ്ങിയ നൃത്തം അവസാനഘട്ടമായപ്പോള്‍ 163 പേരടങ്ങിയ സംഘനൃത്തമായി മാറി. ക്രിസ്തുമസ് ഗാനങ്ങള്‍ക്കടക്കമാണ് ഇവര്‍ ഒരുമിച്ച് ചുവടുവെച്ചത്. ആകെ അരമണിക്കൂറോളം ഇത് നീണ്ടുനിന്നു. ഇത് പരിശോധിയ്ക്കാന്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അഡ്ജുഡിക്കേറ്റര്‍ ഡോ.ഷാഹുല്‍ ഹമീദ്, വേള്‍ഡ് റെക്കോര്‍ഡ് ക്യൂറേറ്റര്‍ പ്രജീഷ് നിര്‍ഭയ എന്നിവര്‍ മാളിലെത്തിയിരുന്നു. സിറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!