ഷാരൂഖ് ഖാനും മമ്മൂട്ടിക്കും ആസിഫലിക്കും നേമത്ത് മുസ്ലീം ലീഗിൽ അംഗത്വം; ഞെട്ടി നേതൃത്വം

IMG_20230107_112050_(1200_x_628_pixel)

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങളായ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫലിയും തുടങ്ങി മിയ ഖലീഫയ്ക്ക് വരെ മുസ്ലീം ലീഗിൽ അംഗത്വം!, മുസ്ലീം ലീഗിന്‍റെ അംഗത്വവിതരണ ക്യാംപയ്ൻ ഇക്കഴിഞ്ഞ ഡിസംബർ 31നാണ് അവസാനിച്ചത്. അതിനിടെയാണ് തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന്   പ്രമുഖ സിനിമാതാരങ്ങൾക്ക് മുസ്‍ലിം ലീഗ് അംഗത്വം ലഭിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ലീഗ് സംസ്ഥാന നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വീടികളിൽ കയറി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം പ്രവർത്തകർക്ക് നൽകിയിരുന്ന നിർദേശം. ഇങ്ങനെ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്‌വേഡും നൽകിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം ഞെട്ടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!