തിരുവനന്തപുരം: തിരുവല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് മരിച്ചത്. എതിരെ മീൻ കയറ്റി വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയിൽ കുരുങ്ങിയ ബൈക്ക് 200 മീറ്റർ വലിച്ചു കൊണ്ടുപോയി. ഇതോടെ ബൈക്കിന് തീ പിടിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹാരിസ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്